delhi-
DELHI

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദി എന്ന് വിളിച്ച ബി.ജെ.പി എം.പി പർവേശ് ശർമ്മയെ പ്രചാരണ പരിപാടികളിൽ നിന്ന് വീണ്ടും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒരു ദിവസത്തേക്കാണ് വിലക്ക്. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കഴിഞ്ഞ ആഴ്ച പ്രചരണത്തിൽ നിന്ന് 96 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു.

ഷഹീൻബാഗിലെ പ്രതിഷേധക്കാർ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരാണെന്നും അവരെ പിന്തുണയ്ക്കുന്ന കെജ്‌രിവാൾ ഭീകരവാദിയാണെന്നും പർവേശ് ആരോപിച്ചു. അതേസമയം തന്നെ വിലക്കാൻ ഡൽഹിയിലെ ജനങ്ങൾക്കുമാത്രമെ കഴിയൂ എന്ന് പർവേശ് പറഞ്ഞു. തന്നെ വിലക്കിയ നടപടി ന്യായമുള്ളതാണോ എന്ന് വോട്ടെടുപ്പുദിനത്തിൽ ജനം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.