charles-shobhraj-

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭ്‌രാജ് തിഹാർ ജയിലിൽ ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് സുനിൽ ഗുപ്ത. തിഹാർ ജയിലിൽഅസിസ്റ്റന്റ് സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും പ്രസ് ഓഫീസറായും 35 വർഷം പ്രവർത്തിച്ച സുനിൽ ഗുപ്ത തന്റെ അനുഭവങ്ങളെ വാക്കുകളിലേക്ക് പകർത്തിയ ബ്ലാക്ക് വാറന്റ് - കൺഫെഷൻസ് ഓഫ് എ തിഹാർ ജയിലർ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. മാദ്ധ്യമ പ്രവർത്തക സുനേത്ര ചൗധരിക്കൊപ്പമാണ് സുനിൽ ഗുപ്ത പുസ്കകരം രചിച്ചിരിക്കുന്നത്.

ശോഭ്‌രാജിന് ജയിലിൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നുവെന്ന് പുസ്തകത്തിൽ സുനിൽ ഗുപ്ത പറയുന്നു. അയാൾക്ക് ജയിലിൽ ലോക്ക് ഇന്നും ലോക്ക് ഔട്ടും ഇല്ലായിരുന്നു. ജയിലിനുള്ളിൽ എവിടെ വേണമെങ്കിലും പോകാം. സൂപ്രണ്ടിനോടും ഡെപ്യൂട്ടി സൂപ്രണ്ടിനോടും അയാൾ ഒരുപോലെ പെരുമാറി. ശോഭ്‌രാജ് എന്തു ചെയ്താലും അതാരും തടഞ്ഞിരുന്നില്ല. ഒരു പത്രവാർത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപോലെ തിഹാർ ജയിൽ ഭരിച്ചിരുന്നത് ശോഭ്‌രാജായിരുന്നു.

ജയിലിനുള്ളിൽ ശോഭ്‌രാജും കൂട്ടാളികളും മയക്കുമരുന്നും മദ്യവും യഥേഷ്ടം വില്പന നടത്തിയിരുന്നു. ശോഭ്‌രാജിന് ലൈംഗികവേഴ്ചയ്ക്കുള്ള സൗകര്യവും ജയിലിനുള്ളിൽ ബന്ധപ്പെട്ടവർ ഒരുക്കികൊടുത്തു. ലൈംഗികവേഴ്ചകൾ നടത്താൻ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഔദ്യോഗിക വിശ്രമമുറി പോലും വിട്ടുനൽകിയെന്നു പറഞ്ഞാൽ ആ കുറ്റവാളിയുടെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നുവെന്ന് മനസിലാകും. കുറെക്കാലം ഇയാളുടെ കൂട്ടിക്കൊടുപ്പുകാരൻ എന്ന നിലയിലാണ് ഡെപ്യൂട്ടി സൂപ്രണ്ട് പ്രവർത്തിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. ഇതിനായി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും വൻ തുകകളാണ് കൈപ്പറ്റിയിരുന്നത്.

ലൈംഗി വേഴ്ചയ്ക്കായി അക്കാലത്തെ ശോഭ്ഡരാജിന്റെ ഗേൾഫ്രണ്ട് ഷെറീൻ വാക്കറിനെയാണ് വിളിച്ചുവരുത്തിയിരുന്നത്. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ആ സ്ത്രീ, ആറു ദിവസങ്ങളിലായി നിരവധി മണിക്കൂറുകൾ തിഹാർ ജയിലിൽ ചെലവഴിച്ചു. ഈ വിവരങ്ങളെല്ലാം പുറത്തുവിട്ടത് പി.യു.സി.എൽ റിപ്പോർട്ടിലൂടെയാണെന്നും പുസ്തകത്തിലുണ്ട്.

പുസ്‌തകത്തിന്റെ മലയാള പരിഭാഷ മലയാളത്തിൽ ഉടൻ പുറത്തിറങ്ങും..