സിംഹക്കുട്ടിയെ തട്ടിയെടുത്ത് രക്ഷപ്പെടുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ സഫാരി ഓപ്പറേറ്ററായ കുർട്ട് ഷുൽറ്റ്സും സംഘവുമാണ് ഈ കുരങ്ങന്റെ തട്ടിയെടുക്കൽ വീഡിയോയിൽ പകർത്തിയത്. സിംഹക്കുട്ടിയെ തട്ടിയെടുത്ത് കൊണ്ട് മരത്തിലേക്ക് ഓടിക്കയറുന്നതും സിംഹക്കുട്ടിയെ സ്നേഹത്തോടെ താലോലിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
സിംഹക്കുട്ടി കുരങ്ങനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കുരങ്ങൻ ഒരു മരത്തിൽ നിന്ന് അടുത്ത മരത്തിലേക്ക് ചാടുന്നു. 20 വയസോളം പ്രായമുള്ള കുരങ്ങനാണ് സിംഹക്കുട്ടിയെ തട്ടിയെടുത്തതെന്ന് ഷുൽറ്റ്സിൻ പറയുന്നു. വേട്ടയാടാൻ പോകുന്നതിനിടയിൽ അമ്മസിംഹം ഒളിപ്പിച്ച സ്ഥലത്ത് നിന്നുമാണ് കുരങ്ങൻ സിംഹക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് ഷുൽറ്റ്സിന്റെ സംശയം. ക്ഷീണിതനായി കാണപ്പെടുന്ന സിംഹക്കുട്ടി രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും അഥവാ രക്ഷപെട്ടാൽ തന്നെ മുതിരുമ്പോൾ കുരങ്ങുകളെ ആക്രമിച്ച് കൊന്നേക്കാമെന്നും ഷുൽറ്റ്സ് പറയുന്നു.