sen-gunrathan-sadavarde

ന്യൂഡൽഹി: പൗരത്വ പ്രതിഷേധമുൾപ്പടെയുള്ള സമരങ്ങളിൽ കുട്ടികളെ അണിനിരത്തുന്നതിനെതിരെ പന്ത്രണ്ടു വയസുകാരി സുപ്രീം കോടതിയിൽ. ധീരതയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സെൻ ഗുൻരതൻ സദവർദെയാണ് കുട്ടികളുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.ഷഹീൻബാഗിലും മറ്റും സമരങ്ങളിൽ കുട്ടികളുമായി അമ്മമാർ വന്നിരിക്കുന്നത് തടയണമെന്നും നവജാത ശിശുക്കളെ വരെ സമരപ്പന്തലിൽ കൊണ്ടുവരുന്നുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.