തന്റെ സ്വപ്നത്തിലെ വീടിനെക്കുറിച്ചുള്ള സ്വപ്നം പങ്കുവച്ച് ബോളിവുഡ് യുവതാരം ആലിയ ഭട്ട്. പർവ്വതങ്ങൾക്ക് മുകളിൽ വീട് വയ്ക്കണമെന്നതാണ് ആലിയ പങ്കുകുവയ്ക്കുന്ന സ്വപ്നം. വൈകാതെ താൻ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ആലിയ പറയുന്നു. ലണ്ടനിൽ ഒരു വീട് സ്വന്തമാക്കുക എന്ന ആലിയയുടെ ആദ്യസ്വപ്നം പൂവണിഞ്ഞത് 2018ലാണ്.
മുംബയിലെ ജൂഹുവിലുള്ള തന്റെ പുതിയ വീടിനെക്കുറിച്ചുള്ള വിശേഷങ്ങൾ ആലിയ അടുത്തിടെ പങ്കുവച്ചിരുന്നു. പതിമൂന്നര കോടി മുടക്കിയാണ് ആലിയ ആ വീട് സ്വന്തമാക്കിയത്.