ഹരികുമാർ സംവിധാനം ചെയ്യുന്ന ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിൽ നായിക മഞ്ജുവാര്യരല്ല. ചിത്രത്തിൽ നായികയായി മഞ്ജു വാര്യരെ ആലോചിട്ടില്ലെന്ന് സംവിധായകൻ ഹരികുമാർ പറഞ്ഞു. രാധിക എന്ന നായിക കഥാപാത്രത്തെ മഞ്ജു വാര്യർ അവതരിപ്പിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. നേരത്തേ ഈ ചിത്രത്തിൽ നിമിഷ സജയനെ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും ഡേറ്റ് ക്ളാഷ് മൂലം നിമിഷയും പിൻമാറിയതിനാൽ പുതിയ നായികയെ തേടുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. എം.മുകുന്ദന്റെ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ്.
അതേസമയം സുരഭി ലക് ഷമി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരികുമാർ ചിത്രം ജ്വാലാമുഖിയുടെ ചിത്രീകരണം ഫെബ്രുവരി 9ന് തൊടുപുഴയിൽ ആരംഭിക്കും.25 ദിവസത്തെ ചിത്രീകരണം ഉണ്ടാവും.