ശരീരഭാരം കുറയ്ക്കാൻ മികച്ച മാർഗമാണ് കോളിഫ്ളവർ സൂപ്പ് . പത്തോ പന്ത്രണ്ടോ കോളിഫ്ളവർ ഇതൾ അരിഞ്ഞത്, പത്ത് ചുവന്നുള്ളി അരിഞ്ഞത്, രണ്ട് ചെറിയ ഉരുളക്കിഴങ്ങ്, അൽപം ഒലീവ് ഓയിൽ, അഞ്ച് വെളുത്തുള്ളി, അരടീസ്പൂൺ മഞ്ഞൾപ്പൊടി , പച്ചക്കറികൾ വേവിച്ച വെള്ളം ( സാമ്പാറിനോ, അവിയലിനോ പച്ചക്കറികൾ വേവിച്ച വെള്ളത്തിൽ നിന്ന് കുറച്ചെടുക്കാം) എന്നിവയാണ് സൂപ്പിനുള്ള ചേരുവകൾ.
പാനിൽ ഒലിവെണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് അരസ്പൂൺ മഞ്ഞൾപ്പൊടിയും ഉരുളക്കിഴങ്ങും കോളിഫ്ളവറും ചേർത്ത് വഴറ്റി പച്ചക്കറി വെള്ളം ഒഴിച്ച് വേവിച്ച് കഷണങ്ങൾ ഉടച്ചെടുക്കുക. വാങ്ങുമ്പോൾ അൽപ്പം കുരുമുളക് പൊടി ചേർക്കാം. അമിതവണ്ണം കുറയ്ക്കുന്നതിന് പുറമേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ശമിപ്പിക്കാനും ഇവയെ തടയാനും മികച്ചതാണ് കോളിഫ്ളവർ സൂപ്പ് .