മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കരാർ ജോലികൾ നേടും. പുനഃപരീക്ഷയിൽ വിജയം. ഉപരിപഠനത്തിന് ചേരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംഭവബഹുലമായ വിഷയങ്ങൾ നേരിടും. ഉദ്യോഗത്തിൽ ഉയർച്ച, സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വയം പര്യാപ്തത ആർജ്ജിക്കും. ജീവിതത്തിൽ നേട്ടം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മഹദ് വ്യക്തികളെ പരിചയപ്പെടും. സഹൃദയ സദസുകളിൽ പങ്കെടുക്കും. അംഗീകാരം ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
യുക്തമായ തീരുമാനങ്ങൾ. ജീവിത പങ്കാളിയുടെ സഹായം, ആചാരമര്യാദകൾ പാലിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിർദ്ദേശങ്ങൾ സഹായകരമാകും, ആത്മസംതൃപ്തിയുണ്ടാകും, ചില കാര്യങ്ങളിൽ നിന്നു പിന്മാറും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉപരിപഠനത്തിന് അവസരം. നിബന്ധനകൾ വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഓർമ്മശക്തി വർദ്ധിക്കും. വ്യാപാര പുരോഗതി. ഉദ്യോഗത്തിൽ മാറ്റം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കഴിവും അറിവും വർദ്ധിക്കും. സ്ഥാനമാനങ്ങൾ നേടും. സാമ്പത്തിക നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ദമ്പതികൾ ഐക്യത്തിലാകും. ആദരങ്ങൾ വന്നുചേരും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധ. തീർത്ഥയാത്രയ്ക്ക് അവസരം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിനോദയാത്രയ്ക്ക് അവസരം. അമിതാഹ്ളാദം ഒഴിവാക്കണം, സംരംഭങ്ങളിൽ നേട്ടം.