donald-trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കി. അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ ആരോപണങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്. ഇതോടെ നാലു മാസം നീണ്ട ഇംപീച്ച്മെന്‍റ് നടപടികൾക്കാണ് അവസാനമായത്. അധികാര ദുർവിനിയോഗം എന്ന പ്രമേയം 48നെതിരെ 52 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

എന്നാൽ,​ ഈ പ്രമേയത്തെ റിപ്പബ്ലിക്കൻ അംഗമായ മിറ്റ് റോംനി പിന്തുണച്ചു. ജനപ്രതിനിധിസഭയായ കോൺഗ്രസിന്‍റെ​ നടപടികളെ തടസപ്പെടുത്തിയെന്ന പ്രമേയം 47നെതിരെ 53 വോട്ടുകൾക്കാണ് തള്ളിയത്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. എന്നാൽ, ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങൾ മാത്രമാണുള്ളത്. ഇതോടെ ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുൻപാകെ വിചാരണയ്ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി.

റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനി വോട്ടിംഗിൽ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭയിൽ നാലുമാസം മുൻപ് ട്രംപ് ഇംപീച്മെന്റിനു വിധേയനായിരുന്നു. ഇതേത്തുടർന്നു ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റിൽ ഇന്നലെ നടന്നത്.