കൊച്ചി: വിദേശവനിതയെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട്പേർ അറസ്റ്റിൽ. തായ്‌ലൻഡ് സ്വദേശിനിയെയാണ് കൊച്ചിയിലെ ഹോട്ടലിൽ പീഡിപ്പിച്ചത്. സംഭവത്തിൽ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടലിൽ മുറിയെടുത്തത് അൻസാരിയാണ്. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.