ചെന്നെെ: തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ വിജയ് ആരാധകരുടെ രോഷം. നിരവധിപേരാണ് താരത്തിന് പിന്തുണയുമായെത്തിയത്. ട്വിറ്ററില്‍ "വി സ്റ്റാന്‍ഡ് വിത്ത് വിജയ്" ഹാഷ് ടാഗ് ട്രെന്‍ഡിംഗായിമാറിയിരിക്കുന്നു. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് We stand with Vijay എന്ന ഹാഷ്‌ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് "സ്റ്റാൻഡ് വിത്ത് വിജയ്".
#WeStandWithVIJAY is trending at No.1 with 300K tweets 😎💥
— T V F ™ (@TVFOfficial) February 5, 2020
A loyal hero with a loyal fanbase ❤️#Master | @actorvijay
‘അദ്ദേഹത്തെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രി. ഒരാൾക്കു വേണ്ടി ദശലക്ഷക്കണക്കിനു പേരുടെ വികാരങ്ങൾ’ എന്ന കുറിപ്പാണു വിജയ് ഫാൻസിന്റെ ഔദ്യോഗിക പേജായ ടി.വി.എഫിൽ പങ്കുവച്ചിട്ടുള്ളത്.
#WeStandWithVijay
— Vijay _jk_ (@JinithJk) February 5, 2020
We always stand with u Thalivaa @actorvijay 🙏🙏🙏
We know what is our thalapathy Vijay Anna ❣️ pic.twitter.com/dg3hH1C6sb
താരത്തിനു പിന്തുണയുമായി എം.എൽ.എ പി.വി.അൻവറും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അൻവർ പറഞ്ഞു. അൻവറിന്റെ പോസ്റ്റ് പരിഭാഷപ്പെടുത്തിയും,, സ്ക്രീൻഷോട്ട് സഹിതം ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ
CPI(M) MLA from Kerala, P. V. Anvar, stands in solidarity with #Vijay.
— George Vijay (@VijayIsMyLife) February 5, 2020
He says the opposing voices(against BJP) will be suppressed. When Vijay took a stand, they started to come after him. Also says, clearly Mersal inhibited BJP's chances on Dravidian soil. 👍#WeStandWithVijay pic.twitter.com/p3g3v9aR04
വിജയ് നായകനായി പുറത്തുവന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും വീടുകളിലും മറ്റും പരിശോധന നടത്തുന്നതും എന്നാണു വിവരം. അര്‍ദ്ധരാത്രിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. അതേസമയം, ഇതുസംബന്ധിച്ച് പ്രതിഷേധിക്കുന്ന ആരാധകർ സംയമനം പാലിക്കണമെന്നു വിജയ് ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.