ബംഗളൂരു: കിടപ്പറയിൽ ഭർത്താവിനെ ഉഷാറാക്കാൻ പോൺ സൈറ്റുകൾ കാണുവാൻ നിരന്തരം ഉപദേശിച്ച ഭാര്യ വെട്ടിലായി. ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ ഉത്തരേന്ത്യൻ ദമ്പതികളാണ് പോൺ സൈറ്റ് കാരണം വിവാഹമോചനത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. 32കാരിയായ ഡോക്ടറും 33കാരനായ ടെക്കിയും വിവാഹ സൈറ്റുവഴിയുള്ള അടുപ്പമാണ് വിവാഹത്തിലേക്കെത്തിയത്. വിവാഹത്തിന് മുൻപേ യുവതി തനിക്ക് മുൻപൊരു ബന്ധമുണ്ടായിരുന്നതിനെ പറ്റി യുവാവിനോട് പറഞ്ഞിരുന്നു. ഇതെല്ലാം അറിഞ്ഞതിനു ശേഷമാണ് യുവതിയെ ടെക്കി വിവാഹം ചെയ്തത്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഭർത്താവിനുള്ള താത്പര്യക്കുറവിന് പോൺ സൈറ്റുകൾ കണ്ട് അതുപോലെ അനുകരിക്കാനാണ് ഭാര്യ ഉപദേശിച്ചത്. ഇതു പ്രകാരം ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായി പോൺസൈറ്റിൽ സെർച്ച് ചെയ്ത ടെക്കി അതിൽ കണ്ടത് ഭാര്യ മറ്റൊരാളുമായി ബന്ധപ്പെടുന്ന വീഡിയോയാണ്.
ഇതോടെ വിവാഹമോചനത്തിന് വഴി തേടിയിരിക്കുയാണ് ടെക്കി. എന്നാൽ യുവതി ഇതിനൊരുക്കമല്ല, മുൻ കാമുകനെതിരെ ബ്ളാക്ക് മെയിലിംഗിന് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി ഇപ്പോൾ.