pocso

ന്യൂഡൽഹി: ഡൽഹിയിലെ യു.എസ് എംബസിയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. എംബസിയിലെ വീട്ട്ജോലിക്കാരിയുടെ മകളെയാണ് എംബസിയിലെ ഡ്രൈവ‌ർ പീഡിപ്പിച്ചത്. പ്രതിയെ ‌ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശനിയാഴ്ച രാവിലെയാണ് സംഭവം. പീ‌ഡനത്തെതുടർന്ന് പെൺകുട്ടിയുടെ കുടുംബം ഡ‍ൽഹി ചാണയ്ക്യപുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പ്രതിക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉൾപ്പടെ മറ്റ് പ്രധാന വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഡ്രൈവർ യു.എസ് എംബസിയുടെ ജോലിക്കാരനല്ലെന്ന് അധികൃത‌ർ വ്യക്തമാക്കി. എംബസി ആരോപണവിധേയമായ സാഹചര്യത്തിൽ തങ്ങൾ വളരെയധികം അസ്വസ്ഥരായിരുന്നു. വിവരം ലഭിച്ച ഉടൻ നടപടിയെടുക്കാൻ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നു എന്ന് ഒരു യു.എസ് എംബസി വക്താവ് പറഞ്ഞു.