sabarimala

ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രിംകോടതിയുടെ വിശാല ബെഞ്ചിൽ നടപടികൾ തുടങ്ങി. ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും,​ അതിൽ തെറ്റില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ബെഞ്ച് രൂപീകരിച്ചതിൽ ന്യായീകരണവുമായി സോളിസിറ്റർ ജനറലും രംഗത്തെത്തി. വിശാല ബെഞ്ച് പുനപരിശോധനാ ഹർജിയുടെ അടിസ്ഥാനത്തിലല്ലെന്നും. ഹർജികൾ നിലനിൽക്കേ വിശാലബെഞ്ചിന് വിട്ട സാഹചര്യം മുമ്പുമുണ്ടായിട്ടുണ്ടെന്നും തുഷാർമേത്ത പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് ഇന്ന് വിശാലബെഞ്ച് പരിഗണിക്കുക. ശബരിമലയ്‌ക്ക് പുറമെ മറ്റു മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും

എന്നാൽ പരിഗണിക്കുന്നത് ശബരിമല പുനപരിശോധന ഹർജികളല്ല മറിച്ച് ഭരണഘടനാപരമായ വിഷയങ്ങളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.