vijay-

ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടൻ വിജയിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വിജയ്യുടെ അവസാനമിറങ്ങിയ ഹിറ്റ് സിനിമയായ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമെന്ന് താരത്തെ ചോദ്യം ചെയ്യുന്നതിന് കാരണമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നിർമാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മിൽ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിനിമയിലൂടെ പ്രതിഷേധിച്ചതിനുള്ള പ്രതികാരമാണ് കേന്ദ്രം ആദായ നികുതി ഉദ്യോഗസ്ഥരെ അയച്ച് നടപ്പിലാക്കുന്നതെന്ന് നിരവധി പേർ ആരോപിക്കുന്നു. നിലമ്പൂർ എം.എൽ.എയായ പി.വി അൻവറും ഇതേ വികാരമാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മെർസൽ എന്ന വിജയ് ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് തടയിട്ടുവെന്നും, നിലപാടുകൾ വിളിച്ചു പറഞ്ഞ നാൾ മുതൽ വിജയിനെ വേട്ടയാടാൻ ആരംഭിച്ചുവെന്നും അദ്ദേഹം കുറിക്കുന്നു. സി.ജോസഫ് വിജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എം.എൽ.എ ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചരിത്രത്തെ മാറ്റി മറിക്കും..
എതിർ ശബ്ദങ്ങളെ അടിച്ചമർത്തും..

നിലപാടുകൾ വിളിച്ച് പറഞ്ഞ നാൾ
മുതൽ അവർ വേട്ടയാടൽ തുടങ്ങി..

മെർസൽ എന്ന ചിത്രം ദ്രാവിഡമണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം..

സി.ജോസഫ് വിജയ്ക്ക് ഐക്യധാർഢ്യം