തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പന്തളം കൊട്ടാരത്തിൽ സർക്കാരിന്റെ സുരക്ഷയിൽ തന്നെയാണ് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷ ആവശ്യമാണെന്നു സുപ്രീം കോടതി പറഞ്ഞാൽ അതു ചെയ്യും. തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതാണെന്നും രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചിരുന്നു.
ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണത്തിന്റെ സുരക്ഷ പ്രധാനമാണെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ബുധനാഴ്ച കടകംപള്ളി വ്യക്തമാക്കിയിരുന്നു. കോടതിക്കോ കൊട്ടാരത്തിനോ ആശങ്കയുണ്ടെങ്കില്‍ പൂര്‍ണ സുരക്ഷ നല്‍കും. ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.