കൊറോണ വെെറസ് ബാധയേറ്റ് ചെെനയിൽ മരിച്ചവരുടെ എണ്ണം 563ആയി ഉയർന്നു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണാ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000വുമായി. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. കൊറോണയിലൂടെ ലോകവ്യാപാരത്തിനും തിരിച്ചടിയേറ്റിട്ടുണ്ട്. ആഗോള സാമ്പത്തിക തകർച്ചയിലേക്കാണ് ലോകം പോകുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറയുന്നു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

coronovirus

കൊറോണ വെെറസ് മൂലം വ്യവസായ മേഖലയിലും ഇടിവ് സംഭവിച്ചേക്കാമെന്ന് മന്ത്രി പറയുന്നു. "കൊറോണ വെെറസ് ആഗോള സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാം. ചെെനയിൽ നിന്ന് കയറ്റുമതി കുത്തനെ ഇടിയും. ഇന്ത്യയിലെ ഐ.ടി വ്യവസായം ഹാർഡ്‌വെയർ മുഴുവൻ ചെെനയിൽ നിന്നുള്ള ഇറക്കുമതി വച്ച് അസംബിൾ ചെയ്യുന്നതാണ്. ആ വ്യവസായം ടപ്പേന്നു പറഞ്ഞ് ഇടിയും. വേണെങ്കിൽ നാളെ മറ്റന്നാൾ കൊറിയയിൽ നിന്ന് വാങ്ങിച്ച് തുടങ്ങാം പക്ഷെ സമയമെടുക്കും.

ഇതുതന്നെ യു.എസിൽ നടക്കും,​ യു.കെയിലും നടക്കും. അവിടൊക്കെ എല്ലാം എംബാർഗോ വരും. ലോക വ്യാപാരം സ്തംഭനത്തിലേക്ക് പോകാം. ലെഹ്‌മാൻ ബാങ്ക് തകർന്ന ഒരു മൊമന്റ് ഉണ്ടല്ലോ,​ അതുകൊണ്ടല്ലേ ലോകം തകർന്നത്. ലോക വ്യാപാരത്തിലുണ്ടാകുന്ന ഭീകരമായ തകർച്ച മറ്റൊരു ആഗോള കുഴപ്പത്തിലേക്ക് പോകുന്നു. അത് വളരെ ദുർബലമാണ്. ഈ ക്രെെസിസ് ഇന്ത്യയിൽ മാത്രമല്ല. ആഗോളമായിട്ട്. എന്നാണ് ക്രെെസിസ് വരുക എന്നുള്ളത് കാത്തുനിൽക്കുകയാണ്. പെട്ടൊന്നൊന്നും രക്ഷപ്പെടാൻ സാധിക്കില്ല-അദ്ദേഹം പറയുന്നു.