vijay

ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്ന സംഭവത്തിൽ നടൻ വിജയ്‌യെ പിന്തുണച്ച് ഹരീഷ് പേരടി രംഗത്ത്. ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. മെർസൽ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്കൊപ്പം നിൽക്കുന്നൊരു ചിത്രവും അദ്ദേഹം പങ്കുവച്ചു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‌യെ കസ്‌റ്റഡിയിലെടുത്തിട്ട് 23 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. ചെന്നൈ ഇ.സി.ആർ റോഡിലെ നടന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗിൽ സിനിമയ്‌ക്ക് പണം പലിശയ്ക്ക് നൽകിയ പ്രമുഖ പണമിടപാടുകാരൻ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.