പുതുക്കിയ പരീക്ഷ തീയതി
ജനുവരി 21, 23, 27, 29 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്‌സിചാൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം 11, 13, 18, 20 തീയതികളിൽ നടക്കും.
പരീക്ഷ തീയതി
ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ 26 ന് ആരംഭിക്കും. രണ്ടാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ 13 ന് ആരംഭിക്കും.പിഴയില്ലാതെ 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, പഴയ സ്‌കീം 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരിക്ഷകൾ 26 മുതൽ നടക്കും.
രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 13 മുതൽ നടക്കും. പിഴയില്ലാതെ 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.
ഒന്നാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ 26 മുതൽ നടക്കും. രണ്ടാം വർഷ ബി.എസ്‌സി എം.എൽ.ടി സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ മാർച്ച് 13 മുതൽ നടക്കും. പിഴയില്ലാതെ 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
ഒന്നാം സെമസറ്റർ എം.എച്ച്.ആർ.എം. (പഴയ സ്‌കീം 20152017 അഡ്മിഷൻ സപ്ലിമെന്ററി/2015ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ 14 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പഴയ സ്‌കീം 2015ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ്) ഓപ്പറേഷൻസ് റിസർച്ച് പരീക്ഷ മാർച്ച് ആറിന് നടക്കും.
മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പഴയ സ്‌കീം 2015ന് മുമ്പുള്ള അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ് ഇൻഡസ്ട്രിയൽ റിലേഷൻസ് പരീക്ഷ മാർച്ച് ഒൻപതിന് നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്., 2018 അഡ്മിഷൻ റഗുലർ/201417 അഡ്മിഷൻ സപ്ലിമെന്ററി/201213 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.