പരീക്ഷാഫീസ്
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷങ്ങളിലെ ബി.എസ് സി നഴ്സിംഗ് (മേഴ്സിചാൻസ് - 2006 മുതൽ 2009 വരെയുളള അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ യോഗ്യതാ പരീക്ഷ വിജയിച്ചവരാകണം.
പരീക്ഷാതീയതി
10 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.കോം/ബി.ബി.എ/ബി.എ.എൽ എൽ.ബി പരീക്ഷകൾ 12 ലേക്ക് മാറ്റി. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
ക്ലാസ് ഇല്ല
വിദൂരവിദ്യാഭ്യാസവിഭാഗം കൊല്ലം സെന്ററിൽ നടത്തിവരുന്ന ഒന്നാം സെമസ്റ്റർ എം.കോം ക്ലാസുകൾ (2019 അഡ്മിഷൻ) താല്കാലികമായി നിറുത്തിവച്ചിരിക്കുന്നു.