പ്രായോഗിക പരീക്ഷ
കാറ്റഗറി നമ്പർ 114/17, 299/17, 298/17 വിജ്ഞാപനങ്ങൾ പ്രകാരം സ്രാങ്ക് (നേരിട്ടുളള നിയമനം, എൻ.സി.എ.-മുസ്ലിം, എസ്.ഐ.യു.സി. നാടാർ) തസ്തികയിലേക്ക് 10, 11, 12, 13, 25, 26, 27 തീയതികളിൽ കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആലപ്പുഴ സ്റ്റേഷനിൽ (സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ഡബ്ല്യൂ.ടി.ഡി., ആലപ്പുഴ സ്റ്റേഷൻ) വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ നിലവിലുളള ബോട്ട് സ്രാങ്ക് ലൈസൻസ്, തിരിച്ചറിയൽ രേഖ, പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546440).
പ്രമാണപരിശോധന
കേരള പബ്ലിക് സർവീസ് കമ്മിഷനിൽ കാറ്റഗറി നമ്പർ 46/2016 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് (കന്നട അറിയുന്നവർ) തസ്തികയുടെ സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവരിൽ പരിശോധനയ്ക്കാവശ്യമായ പ്രമാണങ്ങൾ ഹജാരാക്കേണ്ടവർക്ക് മാത്രമായി 14 ന് രാവിലെ 10.15 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.അറിയിപ്പ് പ്രൊഫൈൽ, മൊബൈൽ എസ്.എം.എസ്. ആയി അയച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 385/17 വിജ്ഞാപന പ്രകാരം എൻ.സി.സി. സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) തസ്തികയിലേക്ക് 11 ന് രാവിലെ 10.15 മുതൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. അറിയിപ്പിന്റെ അടിസ്ഥാനത്തിലുളള സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷം പരിശോധനയ്ക്ക് ഹാജരാകണം.