pak-students

ന്യൂഡൽഹി: കൊറോണ വൈറസ് പടർത്തുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ രക്ഷിക്കാൻ ഇന്ത്യ തയ്യാറെന്ന് കേന്ദ്രം. പാക് സർക്കാർ ആവശ്യപ്പെട്ടാൽ അവരെ സഹായിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുമ്പോൾ പാക് സഹായത്തിനായി വിദ്യാർത്ഥികൾ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ നിലപാട് കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരിൽ ഉണ്ടാക്കിയിരിക്കുന്നത്.

സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിച്ച വുഹാനിൽ നിന്ന് പാകിസ്ഥാൻ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് പാകിസ്ഥാനികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തങ്ങളുടെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാൻ വിദ്യാർത്ഥികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു,​ ഇന്ത്യക്കാരിൽ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയിൽ വിദ്യാർത്ഥികൾ പറയുന്നത്.