സിനിമകളിലൂടെയും മിനി വെബ്സീരീസുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അമേയ മാത്യൂ. സോഷ്യൽ മീഡിയയിലും തന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സജീവാണ്. എന്നാൽ അമേയയുടെ ചിത്രത്തിന് താഴെ വിമർശനുമായി എത്തിയാൾക്ക് ചുട്ട മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം എന്നായിരുന്നു വിമർശനം.
ഇതിനെതിരെ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോൾ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ല.’ അമേയ പറഞ്ഞു.
'മറ്റുള്ളവർ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം... ഇല്ലെങ്കിൽ നിങ്ങളായിതന്നെ ജീവിക്കാം' എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിന് താഴെയാണ് വിമർശന കമന്റ് പ്രത്യക്ഷപ്പെട്ടത്.