pinarayi-

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യം ഏറ്റുപിടിച്ചതിനെ പരിഹസിച്ച് വി.ടി.ബൽറാം എം.എൽ.എ. 'പിണറായി സഖാവ് ഉയിർ. സഖാവ് ഒരു കാര്യം പറഞ്ഞാൽ പിന്നെ ഗവർണറല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റു പറഞ്ഞേ പറ്റൂ'- എന്ന് വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന പിണറായി വിജയന്റെ നിയമസഭാ പ്രസംഗമാണ് മോദി രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയത്.

'സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാൽ എസ്.ഡി.പി.ഐ എന്ന സംഘടന ബോധപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങൾ സമരം വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ്.

എസ്.ഡി.പി.ഐക്കെതിരെയും തീവ്രവാദ സംഘങ്ങൾക്കെതിരെയും കേസെടുക്കുന്നതിൽ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവർ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും എന്നാണ് പിണറായി പ്രസംഗത്തിൽ പറഞ്ഞത്.