canara-bank
കനറാ ബാങ്കിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ ബംഗളൂരു ആസ്ഥാനമായ ആയുർവൈദ് ഹോസ്‌പിറ്രൽസിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കനറാ ബാങ്ക് ഡി.ജി.എം മാത്യു ജോസഫ് സംസാരിക്കുന്നു.

കൊച്ചി: കനറാ ബാങ്കിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ ബംഗളൂരു ആസ്ഥാനമായ ആയുർവൈദ് ഹോസ്‌പിറ്രൽസിന്റെ ആഭിമുഖ്യത്തിൽ കനറാ ബാങ്ക് ജീവനക്കാർക്കായി സന്ധിരോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ളാസും അസ്ഥിദൃഢതാ പരിശോധനയും മെഡിക്കൽ ക്യാമ്പും സൗജന്യമായി നടത്തി.

ആസ്‌റ്റർ മെഡ്സിറ്രിയിലെ ആയുർവൈദ് ഹോസ്‌പിറ്റലിന്റെ ശാഖാ സൂപ്രണ്ട് ഡോ. ഇന്ദു വിജയമ്മ ക്ളാസെടുത്തു. ആയുർവൈദ് ജനറൽ മാനേജർ ഡോ. രാഗേഷ് ചീരാന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ആയുർവൈദിന്റെ ആറോളം ഡോക്‌ടർമാർ പങ്കെടുത്തു. കനറാ ബാങ്ക് ഡി.ജി.എം മാത്യു ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.