conf
കോൺഫിഡന്റ് ഗ്രൂപ്പും ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷനും ചേർന്ന് ആരംഭിച്ച പ്രാർത്ഥന കാൻസർ കെയർ മെഡിസിൻസിന്റെ ഉദ്ഘാടനം കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ടി.എ. ജോസഫ് നിർവഹിക്കുന്നു. പ്രൊഫ. മൻസൂർ കോയക്കുട്ടി (ഫൗണ്ടർ,​ ബട്ടർഫ്ളൈ കാൻസർ കെയർ ഫൗണ്ടേഷൻ)​,​ ജോയ് തുളവത്ത് (പ്രോജക്‌ട് ഡയറക്‌ടർ,​ കോൺഫിഡന്റ് ഗ്രൂപ്പ്)​,​ സിസ്‌റ്റർ ലിസി ചക്കാലയ്ക്കൽ (പ്രിൻസിപ്പൽ,​ ഔവർ ലേഡീസ് കോൺവെന്റ്)​,​ ചലച്ചിത്രതാരം പൂർണിമ ഇന്ദ്രജിത്ത്,​ ഡോ.കെ. പവിത്രൻ (മനേജിംഗ് ഡയറക്‌ടർ,​ എ.ഐ.എം.എസ്)​,​ ജോസഫ് അന്നംകുട്ടി ജോസ് (യംഗ് റൈറ്റർ)​ എന്നിവർ സമീപം.

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചാരിറ്രി ഇനീഷ്യേറ്റീവായ 'ഹെൽപ്പിംഗ് ഹാൻഡ്" പദ്ധതിയുടെ സഹായത്തോടെ നിർദ്ധന കാൻസർ രോഗികൾക്ക് ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ബട്ടർഫ്ളൈ ഫൗണ്ടേഷൻ കോൺഫിഡന്റ് ഗ്രൂപ്പുമായി ചേർന്ന് 'പ്രാർത്ഥന കാൻസർ കെയർ മെഡിസിൻസ്" എന്ന ഫാർമസിക്ക് ഇടപ്പള്ളിയിൽ തുടക്കമിട്ടു.

കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ടി.എ. ജോസഫിന്റെ സ്വപ്‌നപദ്ധതിയായാണ് ഈ നൂതന ആശയം രൂപംകൊണ്ടത്. തിരുവനന്തപുരം,​ കോഴിക്കോട്,​ തൃശൂർ,​ കോട്ടയം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. എല്ലാത്തരം അർബുദ രോഗ മരുന്നുകളും പ്രാർത്ഥന ഫാർമസിയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കും.

ഫോൺ വിളിച്ച് മരുന്നിന്റെ സ്റ്രോക്ക് ഉറപ്പുവരുത്താനും വാട്‌സ്ആപ്പ് വഴി മരുന്ന് നേരത്തേ ബുക്ക് ചെയ്യാനും അവസരമുണ്ട്. മരുന്നിന്റെ കുറിപ്പടി ഇതിന് അത്യാവശ്യമാണ്. വാട്‌സ് ആപ്പ് നമ്പർ 8281212000.