my-home-

വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റി പോസിറ്റീവ് എനർജി നിറയ്ക്കാനും വീട്ടുകാർക്ക് ഐശ്വര്യവും ജീവിതപുരോഗതിയും കൊണ്ടുവരാനും വേണ്ടി സാധാരണയായി ഉപയോഗിക്കുന്നവയാണ് ഫെങ്ഷൂയി.. ഫെങ്ഷൂയി വിശ്വാസ പ്രകാരം ചില രൂപങ്ങൾ/ബിംബങ്ങൾ വീടിനുള്ളിൽ സ്ഥാപിച്ചാൽ നെഗറ്റീവ് എനർജിയെ അകറ്റാൻ സധാക്കും.


ഫെങ്ഷുയിയിൽ ആമയ്ക്ക് ഒരു ദിവ്യജീവിയുടെ പരിവേഷമാണ്. ഇവ അളവറ്റ നല്ല ഭാഗ്യം കൊണ്ടു വരുന്നു. ദീർഘായുസ്സിന്റെ സിംബൽ കൂടിയാണ് ആമ. വടക്കുഭാഗത്തിന്റെ രക്ഷകൻ ആയതിനാൽ കരിയറും ആമയുമായി ബന്ധം ഉണ്ട്. ഫെങ്ഷുയി അനുസരിച്ച് വടക്കു ദിക്ക് ഒരാൾക്ക് ഗുണകരമല്ലെങ്കിൽപ്പോലും ആമയോ ആമയുടെ ചിത്രമോ ഉപയോഗിച്ചാൽ കരിയറിൽ ഉയർച്ച ഉറപ്പാണ്. ആമയുടെയോ ഡ്രാഗൺ ആമയുടെയോ ഒരു ഇമേജ് നോർത്തിലുള്ള ജലഘടകത്തിന്റെ അടുത്ത് വയ്ക്കുന്നതും നല്ലതാണ്.

വടക്കിന്റെ സംഖ്യ ഒന്നാണ്. അതിനാൽ ഒരു ആമയാണ് വടക്കുഭാഗത്തു വേണ്ടത്. കരയിലും വെള്ളത്തിലുമിരിക്കാനുള്ള രീതിയിലാവണം ഇവയെ സ്ഥാപിക്കേണ്ടത്. പഴമക്കാർ നാൽക്കാലികളെ വളർത്തിയിരുന്നത് വീട്ടിലേക്ക് വരുന്ന ആപത്ത് അവ തടുക്കും എന്ന വിശ്വാസത്താലാണ്. ഇവിടെയും അതുതന്നെയാണ് ആമയുടെയും മത്സ്യത്തിന്റെയും ഒക്കെ കാര്യത്തിൽ കാണുന്നത്.

ആയുസ്സിന്റെ പ്രതീകമായാണ് മുളയെ (bamboo) അറിയപ്പെടുന്നത്. ഫെങ്ഷുയിയിൽ ആരോഗ്യത്തിനും ആയുസ്സിനും മാത്രമല്ല നല്ല ഭാഗ്യങ്ങളും മുള കൊണ്ടു വരുന്നു. വീട്ടിലും ഓഫിസിലും മുളയുടെ പെയിന്റിങ്ങുകൾ വയ്ക്കുന്നത് നല്ലതാണ്. സംരക്ഷണവും നല്ല ഭാഗ്യവും നൽകാൻ സാധിക്കും എന്നാണ് അനുഭവം. ബിസിനസിലും മറ്റും ക്ലേശങ്ങളും തടസ്സങ്ങളും വരുമ്പോള്‍ അവയെമറികടന്ന് നല്ല കാലത്തേക്കു നമ്മെ കൊണ്ടുപോവാൻ മുളയ്ക്കു സാധിക്കാറുണ്ട്.