kids-corner

മണ്ണിൽ കളിക്കുന്ന ഒരു കുട്ടിക്കാലം എല്ലാവരുടെയും ജീവിതത്തൽ ഉണ്ടാകും. ഇപ്പോഴെത്തെ കുഞ്ഞുങ്ങൾ മൊബൈലിനും ടിവിക്കും മുമ്പിലാണെന്ന് പറയുമ്പോഴും കുട്ടികൾക്കെന്നും പ്രിയം മണ്ണിൽ കളിക്കുക്കുന്നതാണ്. അതേസമയം ഒരു കുട്ടി പാചകറാണിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണ് കൊണ്ട് കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ നായിക.

മണ്ണും ഇലയുമൊക്കെ ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നത്. നമ്മൾ ഇന്നുണ്ടാക്കാൻ പോകുന്നത് കേക്കാണ് എന്ന വാചകത്തോടെയാണ് തുടക്കം. എങ്ങനെയാണ് മണ്ണുപയോഗിച്ച് കേക്കുണ്ടാക്കുന്നത് എന്ന് കുട്ടി പാചകറാണി വ്യക്തമാക്കുന്നുണ്ട്. കേക്കിന് ആവശ്യമായ സാധനങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.