മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യമുറപ്പാക്കുന്ന ഭക്ഷണങ്ങൾ ഇതാ:
പാലും തൈരും മുട്ടയും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടിയുടെ കരുത്ത് കൂടും. ഇവയിലെല്ലാം പ്രോട്ടീൻ, വിറ്റാമിൻ ബി 12, അയൺ, ഒമേഗ 6 ഫാറ്റി ആസിഡ്, എന്നിങ്ങനെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. മുടികൊഴിച്ചിലിനെ പ്രതിരോധിക്കുന്ന ബയോട്ടിൻ അഥവാ വിറ്റാമിൻ ബി 7 പാലുത്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ,സി, അയൺ, പ്രോട്ടീൻ എന്നിവ ധാരാളമുള്ള ചീര മുടിക്ക് കരുത്ത് നൽകും.
പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, അയൺ, എന്നിവയടങ്ങിയ പരിപ്പ് മുടിയ്ക്ക് വളർച്ചയും ആരോഗ്യവും നൽകും. പ്രോട്ടീൻ സമ്പുഷ്ടമായ ചിക്കൻ ( നാടൻ ചിക്കൻ ഉത്തമം ) ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് മുടിയുടെ ആരോഗ്യവും വളർച്ചയും മെച്ചെപ്പെടുത്തും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുന്നതും മുടികൊഴിച്ചിലിനെ പ്രതിരോധിക്കും.