മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുരോഗതിയുണ്ടാകും, ശ്രദ്ധക്കുറവുണ്ടാകാതെ ശ്രദ്ധിക്കണം. കായിക രംഗങ്ങളിൽ നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ വ്യാപാര സംരംഭങ്ങൾ, വിവിധങ്ങളായ പ്രവർത്തനമണ്ഡലങ്ങൾ. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതിസന്ധികളിൽ നേട്ടം, മാനസികാവസ്ഥയിൽ ഉയർച്ച, ദൂരെയാത്ര ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ തലങ്ങളിൽ പ്രവർത്തിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം. ചുമതലകൾ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മനസ്സിന് തൃപ്തികരമായ പ്രവർത്തനം. ഭൂമിക്ക് ന്യായവില ലഭിക്കും. അഭിപ്രായവ്യത്യാസങ്ങൾ തീരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. അപ്രതീക്ഷിത സാഹചര്യങ്ങൾ. അശ്രാന്ത പരിശ്രമം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അറിവും പ്രാപ്തിയും വർദ്ധിക്കും. കർമ്മപദ്ധതികളിൽ പുരോഗതി. സാമ്പത്തിക ലാഭം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കും. ഉപരിപഠനത്തിനു അവസരം. അസുലഭ നിമിഷങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആഗ്രഹസാഫല്യമുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും. ആഹ്ളാദവും ആത്മാഭിമാനവും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രവർത്തികളിൽ നേട്ടം. നടപടിക്രമങ്ങളിൽ കൃത്യത. കാര്യങ്ങൾ വിജയമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ സ്നേഹബന്ധം. തൊഴിലവസരത്തിന് അവസരം. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാമ്പത്തിക സഹായം നൽകും. തർക്കങ്ങൾ പരിഹരിക്കും. നീതിയുക്തമായ പ്രവർത്തനം.