thomas-isaac

തിരുവനന്തപുരം: 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും രാജ്യത്ത് മുഖാമുഖം നിൽക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന ഭരണാധികാരികളാണ് കേന്ദ്ര സർക്കാരിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ സാമ്പത്തിക ഘടന അങ്ങേയറ്റത്തെ തകർച്ചയിലാണെന്നും കേന്ദ്രം സംസ്ഥാനത്തിന് 8330 കോടി രൂപയിലധികം നൽകാനുണ്ടെന്നും സംസ്ഥാനം നിലവിൽ സാമ്പത്തികമായി ശ്വാസം മുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഡ്ജറ്റിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ: