തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും കൂട്ടിയതായി 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 100 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്ഷേമ പെൻഷനുകൾ 1300 രൂപയായി.
13 ലക്ഷത്തിലധികം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷൻ നൽകിയെന്ന് തോമസ് ഐസക് അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ക്ഷേമ പെൻഷനുവേണ്ടി വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ക്ഷേമപെൻഷൻ ഇനത്തിൽ 22,000 കോടിയിലധികം ചിലവഴിച്ചെന്ന് ധനമന്ത്രി ബഡ്ജറ്റവതരണവേളയിൽ പറഞ്ഞു.