ബെയ്ജിംഗ്: ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആഗോളവ്യാപകമായി ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൊറോണയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങും കൊറോണ ബാധിച്ചു മരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563ആയി. ഇന്നലെ മാത്രം 73 പേർ മരിച്ചു. ഇതിൽ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3694 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേർ രോഗക്കിടക്കയിലാണ്. ഇതിനിടയിലാണ് ഇന്ത്യയുടെ പ്രഖ്യാപനം മാതൃകയാവുന്നത്.
കൊറോണ ഭീതിയുടെ സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയാവുകയാണ്. ഇതുസംബന്ധിച്ച പാക് വിദ്യാർത്ഥിയുടെ വീഡിയോയും വൈറലാവുകയാണ്. ഫെബ്രുവരി ഒന്നിന് ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യാ വിമാനം എത്തിയിരുന്നു. എന്നാൽ പാകിസ്ഥാനിൽ നിന്ന് സഹപാഠികളായ പാക് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ഒരനക്കവുമുണ്ടായില്ല. ‘ഞങ്ങള്‍ ഇവിടെ കിടന്ന് ചത്താലും ഞങ്ങളുടെ സര്‍ക്കാരിന് ഒരു കുഴപ്പവുമില്ല ’-വിദ്യാർത്ഥി പറഞ്ഞു. ബസുകളിലേക്ക് ഇന്ത്യക്കാർ കയറുന്നത് നോക്കിനിൽക്കെയാണ്പാക് വിദ്യാർത്ഥി പറഞ്ഞത്.
Pathetic plight of Pakistani students stuck in Wuhan, China. Every Indian Muslim eager to bat for Pakistan must hear. pic.twitter.com/3EnFRP2djL
— MadhuPurnima Kishwar (@madhukishwar) February 2, 2020
തുടർന്നാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തിയത്. പാകിസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടാൽ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നീക്കത്തിലാണ് പാക് വിദ്യാർത്ഥികളുടെ ഇനിയുള്ള പ്രതീക്ഷ. കൊറോണ ഭീതിയെത്തുടർന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണിവർ.