rape-case

ലാഹോർ: വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 28 കാരന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി 25കാരി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതി വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് യുവാവ് അക്രമിക്കാൻ എത്തിയത്. യുവതി ആദ്യം പകച്ച് പോയെങ്കിലും,​ പെട്ടെന്ന് അടുക്കളയിലേക്കോടി കത്തിയെടുത്തു. എന്നാൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഇയാൾ പിന്തിരിയാൻ തയ്യാറായില്ല. തുടർന്ന് പ28കാരന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു.

അതേസമയം,​ 25 കാരി പറയുന്നത് പച്ചക്കള്ളമാണെന്ന് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നുണ്ട്. യുവതിയും യുവാവും തമ്മിൽ മുൻപരിചയമുണ്ടായിരുന്നെന്നും, ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പകകൊണ്ടാണ് 25കാരി ഇങ്ങനെ ചെയ്തതെന്ന് അവർ ആരോപിക്കുന്നു. ഈ ആരോപണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.