modi-and-hitler

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഡോൾഫ് ഹിറ്റ്‌ലറെയും താരതമ്യം ചെയ്ത് സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ. പ്രകടനാത്മകമായ സവിശേഷതകളിൽ മോദി പലപ്പോഴും ഹിറ്റ്‌ലർക്കു പല പടികൾ മുകളിലാണെന്നും, അസത്യ പ്രചരണത്തിൽ അണികൾ ഗീബൽസിനു മീതെയുമാണെന്നും രശ്മിത ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

മോദിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് പണ്ഡിറ്റ് നെഹ്റുവിന്റെ സുതാര്യതയും മാന്യതയുമാണെന്നും അതു കൊണ്ട് തുരങ്കങ്ങൾ ഉപേക്ഷിച്ച് ജനമദ്ധ്യത്തിലേക്കു വരാനും രശ്മിത കുറിപ്പിലൂടെ പറയുന്നു. ഏകപക്ഷീയമായ മങ്കീ ബാത്തിന്റെ റേഡിയോ പ്രക്ഷേപണങ്ങൾ വിട്ട് ജനാധിപത്യ സംവാദങ്ങൾ സാധ്യമാക്കണമെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ പ്രധാനമന്ത്രീ,
അമ്പരപ്പിലാണ് ഞങ്ങൾ. അത്രമാത്രമുണ്ട് നിങ്ങൾക്ക് വ്യക്തിപരമായി അഡോൾഫ് ഹിറ്റ്ലറിനോടും നിലവിലുള്ള കേന്ദ്ര ഭരണകൂടത്തിന് നാസി ഭരണകൂടത്തിനോടുമുള്ള സാമ്യങ്ങൾ! പ്രകടനത്മകമായ സവിശേഷതകളിൽ താങ്കൾ പലപ്പോഴും ഹിറ്റ്ലർക്കു പല പടികൾ മുകളിലാണ്. അസത്യ പ്രചരണത്തിൽ നിങ്ങളുടെ അണികൾ ഗീബൽസിനു മീതെയും. ജ്യൂവിഷ് പ്രശ്നം = ഇസ്ലാമിക് പ്രശ്നം, ന്യൂ റംബർഗ് പൗരത്വ നിയമം = CAA , ഗീബൽസിയൻ റേഡിയോ = മൻ കീ ബാത്ത്,ജൂത പീഡന നാസി ടാക്സ് നിയമം = ടാക്സിംഗ് സ്റ്റാറ്റ്യൂട്ടുകൾ ഇന്ത്യയിൽ അവ ഞ്ചിംഗ് സ്റ്റാറ്റിയൂട്ടുകൾ ആകുന്നു.... ഒടുവിലിതാ ജനത്തെ ഭയന്ന് വീട്ടിൽ നിന്ന് പാർലമെൻറ് വരെ തുരങ്കവും! ഹിറ്റ്ലറുടെ ഭൂഗർഭ ബങ്കറും നിവൃത്തിയില്ലാതെ അവിടെ നടർത്തിയ ആത്മഹത്യയും പ്രഖ്യാതമാണല്ലോ? ജനത്തെ നേരിടാൻ കരുത്തില്ലാതെ നിങ്ങൾ തുരങ്കത്തിൽ അഭയം തേടുമ്പോൾ ഇല്ലാതാകുന്ന ചീത്തപ്പേര് പ്രക്ഷുബ്ദ്ധമായ ജനത്തെ ഭയന്ന് പർദ്ദയിട്ട് ലാഹോറിലെത്തിയ മുഹമ്മദാലി ജിന്നയുടെത് മാത്രമാണ്. ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് പണ്ഡിറ്റ് നെഹ്റു വിന്റെ സുതാര്യതയും മാന്യതയുമാണ്. അതു കൊണ്ട് തുരങ്കങ്ങൾ ഉപേക്ഷിച്ച് ജനമദ്ധ്യത്തിലേക്കു വരൂ, ഏകപക്ഷീയമായ മങ്കീ ബാത്തിന്റെ റേഡിയോ പ്രക്ഷേപണങ്ങൾ വിട്ട് ജനാധിപത്യ സംവാദങ്ങൾ സാധ്യമാക്കൂ..... ഇന്ത്യൻ പ്രധാനമന്ത്രി മാന്യനായ ജനാധിപത്യവാദിയാണെന്നു പറയാൻ അങ്ങു ഭരിച്ച നീണ്ട നാളുകളിൽ ഒരു ദിവസമെങ്കിലും ഞങ്ങൾക്ക് അവസരം തരൂ.