ലഖ്നൗ: കണ്ണു തട്ടാതിരിക്കാൻ കഴുത്തിൽ കെട്ടിയ ചരട് മുറുകി കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ശാമലിയിലാണ് സംഭവം. അപകടം നടക്കുമ്പോൾ കുഞ്ഞിന്റെ രക്ഷിതാക്കൾ ടെറസിലായിരുന്നു. ബേബി കാരിയറിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീഴുന്നതിനിടയിൽ കഴുത്തിൽ കെട്ടിയിരിക്കുന്ന ചരട് ബേബി കാരിയറിൽ കുടുങ്ങുകയായിരുന്നു.
മാതാപിതാക്കൾ എത്തിയപ്പോൾ കണ്ടത് ചരട് കുരുങ്ങി കിടക്കുന്ന കുട്ടിയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയ കുട്ടികൾ കറുത്ത ചരട് കഴുത്തിൽ കെട്ടിയാൽ കണ്ണു തട്ടില്ല എന്നുള്ളത് ഉത്തർപ്രദേശിലെ വിശ്വാസമാണ്. എന്നാൽ സമാനമായ സംഭവം കഴിഞ്ഞവർഷവും റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടി ഉറങ്ങുകയായിരുന്നെന്നും എങ്ങനെയാണ് വീണതെന്ന് അറിയില്ലെന്നും ഒരു വയസുകാരന്റെ പിതാവ് പറഞ്ഞു.