സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്‌ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിനെ നായകനായി കാണാമെങ്കിലും പ്രേക്ഷകരുടെ കൈയടി മുഴുവൻ സുരേഷ് ഗോപിക്കാണ്. 'സുരേഷ് ഗോപി ചേട്ടൻ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്, സുരേഷ് ഗോപി കലക്കി എന്നൊക്കെയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.
ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയ്റർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റിവ്യൂ വായിക്കാം-