ഏലസുകൾ ധരിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. വിദ്യയ്ക്കും സമ്പത്തിനും അങ്ങനെ വിവിധ തരത്തിലുള്ള ഏലസുകൾ ഉണ്ട്. തന്റെ ജ്യോതിഷാലയത്തിലെ ഏലസുകളെക്കുറിച്ച് പ്രമുഖ ജ്യോതിഷ പണ്ഡിതൻ ഡോ സുബാഷ് ചന്ദ്രൻ കൗമുദി ടിവിയിലൂടെ മനസ് തുറക്കുന്നു.
'ഗണപതി ഏലസ് ധനം വരുന്നതിനും, ആശ്വാരുഡം ഏലസ് മേൽക്കൈ കിട്ടുന്നതിനും, പഠിക്കുന്ന കുട്ടികൾക്ക് ബാല ഗോപാലം ഏലസ്,13 വയസുള്ള കുട്ടികൾക്ക് രോഗം വരാതിരിക്കാൻ ശീതളാ ദേവിയുടെ( ദശമഹാദേവികളിൽ ഒരാൾ) ഏലസ് കുട്ടിക്ക് നൽകും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള കലഹമാണെങ്കിൽ യക്ഷിയുടെ വശീകരണ ഏലസ് എന്നിവയാണ് നൽകുന്നത്'-അദ്ദേഹം പറഞ്ഞു.