കൊച്ചി: കേരളത്തിന്റെ മെട്രോ സിറ്രിയായ കൊച്ചിയുടെ വികസന കുതിപ്പിന് ഇക്കുറി ബഡ്ജറ്റിൽ ധനമന്ത്രി പ്രത്യേക പാക്കേജ് തന്നെ പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. 'കൊച്ചി ഗ്രീൻ മൊബിലിറ്റി സോൺ' എന്ന പാക്കേജിലൂടെ, കൊച്ചിയെ പരിസ്ഥിതി സൗഹൃദ നഗരമായി മാറ്രാനായി 6,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
202021ൽ നടപ്പാക്കുന്ന പദ്ധതികൾ
കൊച്ചി മെട്രോ പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും കലൂർ സ്റ്രേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കും നീട്ടുന്നതിന് പുതിയ ലൈനുകൾ; ഇതിന് 3,025 കോടി രൂപ
16 റൂട്ടുകളിലായി 76 കിലോമീറ്രർ ജലപാതയും 38 ജെട്ടികളുള്ള ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ടും; ഇതിന് ചെലവ് 682 കോടി രൂപ.
വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ
ഹരിത വാഹനങ്ങൾ, ഇഓട്ടോയ്ക്ക് സബ്സിഡി, ഇലക്ട്രിക്/സി.എൻ.ജി ട്രാൻസ്പോർട്ട് ബസുകൾ, കെ.എസ്.ഇ.ബിയുടെ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ കൊച്ചിയിൽ വരും
എല്ലാ ബസ് ഓപ്പറേറ്റർമാർക്കും ഒരു ക്ലസ്റ്ററാക്കി ഇടിക്കറ്രിംഗ്, മൊബൈൽ ആപ്പ്, സിസിടിവികൾ, പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം തുടങ്ങിയ സ്മാർട്ട് സേവനങ്ങൾ നടപ്പാക്കും.
മെട്രോ, വാട്ടർ ട്രാൻസ്പോർട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്ര് സംവിധാനം; ഈ പദ്ധതിക്ക് കേന്ദ്ര പുരസ്കാരം കിട്ടിയിരുന്നു.
പരമാവധി വാഹനയിതര യാത്രാ സംവിധാനത്തിന് ശ്രമമുണ്ടാകും.
സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സേഫ്റ്രി, മെട്രോ റെയിൽ വാട്ടർ ട്രാൻസ്പോർട്ട് കണക്ടിവിറ്രി തുടങ്ങിയവയ്ക്ക് മെട്രോ സോൺ പ്രോജക്ട്; ചെലവ് 239 കോടി രൂപ
ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കുന്ന കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്രിക്ക് 2.5 കോടി രൂപ
ഈ പദ്ധതികളും മേൽപ്പാലങ്ങളും റോഡുകളും ചേർത്താൽ കൊച്ചി നഗരത്തിന് 6,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം
റെയിൽവേ മേൽപ്പാലങ്ങൾ, ഫ്ളൈ ഓവറുകൾ എന്നിവ ചേർക്കാതെയുള്ള കണക്കാണിത്.