loksabha-

ന്യൂഡൽഹി : തൊഴിലില്ലായ്മയെ കുറിച്ച് പ്രസംഗിക്കവെ രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രിയെ വടിയെടുത്ത് അടിക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെചൊല്ലി ലോക്സസഭയിൽ ബഹളം. വയനാട് മെഡിക്കൽ കോളേജ് കോളേജ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി പറയാൻ എഴുന്നേറ്റ കേന്ദ്രമന്ത്രി ഹർഷ്‌വർദ്ധനാണ് വിഷയം ചൂണ്ടിക്കാട്ടിയത്. രാഹുലിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഹർഷ് വർദ്ധൻ കുറ്റപ്പെടുത്തി.

രാഷ്ട്രീയ പ്രസ്താവന സഭയിൽ നടത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി കോൺഗ്രസിലെ മറ്റ് എം.പിമാരും രംഗത്തിറങ്ങിയതോടെ സഭയിൽ ബഹളമായി. ഹർഷ്‌വർദ്ധന് മുന്നിലെത്തി കൈചൂണ്ടി സംസാരിച്ച മാണിക്കിനെതിരെ ബി.ജെ.പി എം.പിമാരും നടുത്തളത്തിലിറങ്ങി. സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര മന്ത്രിമാരും കോൺഗ്രസിനെതിരെ രംഗത്തെത്തി. ഇരു പക്ഷത്തെയും ഏതാനും എം.പിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പിന്നാലെ സഭ നിർത്തിവച്ച സ്പീക്കർ ഇരു കൂട്ടരെയും തന്റെ മുറിയിലേക്കു വിളിപ്പിച്ചു. സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമത്തിനിടയിലും ഇരു പക്ഷവും തമ്മിൽ വാക്പോര് തുടർന്നു.