vt-balram

തിരുവനന്തപുരം: അന്തരിച്ച കേരള കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായി കെ.എം മാണിയുടെ പേരിൽ സ്മാരകം പണിയുന്നതിന് വേണ്ടി അഞ്ച് കോടി ബഡ്‌ജറ്റിൽ നീക്കിവച്ചതിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെ.എം മാണി. എന്നാൽ ബാർ കോഴക്കേസിനെ തുടർന്നുണ്ടായ സംഭവങ്ങളെ കൂട്ടിവായിച്ചാണ് ബൽറാം പരിഹാസവുമായി രംഗത്തെത്തിയത്.

5 കോടിയിൽ പ്രമുഖ സംവിധായകണ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ?എന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ബാർ കോഴക്കേസിൽ ഇടതുപക്ഷത്തിന്റെ നിലപാടിനെയും സംവിധായകൻ ആഷിഖ് അബുവിനെയുമാണ് വി.ടി പരോക്ഷമായി ട്രോളിയത്. ബാർ കോഴക്കേസ് കത്തിനിൽക്കുന്ന സമയം പരിഹാസവുമായി ഇടതുപക്ഷ സഹയാത്രികനായ ആഷിഖ് അബു രംഗത്തെത്തിയരുന്നു.

'അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.'- എന്നാണ് ആഷിക് അബു അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയമം സംസ്ഥാന ബജറ്റിൽ കെ.എം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.