തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിന് 51.45 കോടിരൂപയുടെ വികസന പദ്ധതികൾ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, പട്ടം ഫ്ലൈ ഓവർ എന്നിവ കിഫ്ബി വഴി നടപ്പാക്കും. വഴയില - കവടിയാർ പൈപ്പ്‌ലൈൻ റോഡിൽ ഇന്റർ ലോക്കും സൈക്കിൾ ട്രാക്കും,കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷൻ വികസനം,സ്ത്രീ സൗഹൃദ ബസ് വെയിറ്റിംഗ് റൂം,വട്ടിയൂർക്കാവ് പോളി ടെക്നിക് കോളേജിൽ ഓപ്പൺഎയർ ആഡിറ്റോറിയം,വട്ടിയൂർക്കാവ് മിനിസിവിൽ സ്റ്റേഷൻ,ശാസ്തമംഗലത്ത് തൊഴിൽ സംരംഭകത്വ വികസന കേന്ദ്രം,വികാസ് ഭവൻ ഡിപ്പോ നവീകരണം,പേരൂർക്കട കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയം,പേരൂർക്കട ശാസ്തമംഗലം റോഡിലെ പൈപ്പ് ലൈയിൻ മാറ്റൽ, വട്ടിയൂർക്കാവിൽ ട്രിഡയുടെ കെട്ടിട സമുച്ചയം, നെട്ടയം മണലയം മൂന്നാംമൂട് റോഡ് ടാറിംഗ്, ലാ കോളേജ് - പൊട്ടക്കുഴി റോഡ് നവീകരണം,വട്ടിയൂർക്കാവ് സി.പി.ടി - കാച്ചാണി സ്‌കൂൾ റോഡ് ടാറിംഗ് എന്നീ പദ്ധതികൾക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. വട്ടിയൂർക്കാവിന്റെ വികസന കുതിപ്പിന് ഈ പദ്ധതികൾ ഉർജ്ജം പകരുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു