ന്യൂഡൽഹി : രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ ഒരു വാക്ക് സഭാരേഖകളിൽ നിന്ന് നീക്കി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലെ ഝൂട്ട് ( നുണ) എന്ന വാക്കാണ് രേഖകളിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസിന്റെ ഗുലാംനബി ആസാദ് നടത്തിയ പദപ്രയോഗവും രേഖകളിൽ നിന്ന് നീക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകൾ രേഖകളിൽ നിന്ന് നീക്കുന്നത് അപൂർവമാണ്.