ss

തിരുവനന്തപുരം: ലഹരി ഇരുൾ പരത്തുന്ന ജീവിതങ്ങളിലേക്ക് പുതുവെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ലഹരി വർജ്ജന മിഷനായ വിമുക്തി സംസ്ഥാന വ്യാപകമായി ആയിരത്തിലേറെ കേന്ദ്രങ്ങളിൽ ഇന്നലെ ജ്വാല തെളിച്ചു. കനകക്കുന്നിൽ വിവിധ ലഹരി വിരുദ്ധ കലാപരിപാടികളോടെയാണ് വിമുക്തി ജ്വാല സംഘടിപ്പിച്ചത്. മേയർ കെ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ സ്‌പെഷ്യൽ ഓഫീസർ ടി.വി അനുപമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചലച്ചിത്ര അഭിനേതാക്കളായ മുകേഷ് എം.എൽ.എ, ബീന ആന്റണി, അഡിഷണൽ എക്‌സൈസ് കമ്മിഷണർ ഡി. രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാരായ യു.ഉബൈദ്, ഗോപകുമാർ എന്നിവർ പങ്കെടുത്തു.