men-

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ട് നിന്ന എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ അത്‌ലറ്റിക്സ് മീറ്റിൽ പാലക്കാട് എൻ. എസ്.എസ് കോളേജ് ഓഫ് എൻജിനീയറിംഗ് കോളേജ് ചാമ്പ്യന്മാരായി. 6 സ്വർണവും 3 വെള്ളിയും 6 വെങ്കലവും നേടി 57 പോയിന്റോടെയാണ് എൻ. എസ്. എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ചാമ്പ്യന്മാരായത്. 5 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടി 39 പോയിന്റോടെ വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തലക്കോട്ടുകര, രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 3 സ്വർണവും 3 വെള്ളിയും 1 വെങ്കലവും നേടി 30 പോയിന്റോടെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാമതെത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ 42 പോയിന്റോടെ പാലക്കാട് എൻ എസ് എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ചാമ്പ്യന്മാരായപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ 29 പോയിന്റോടെ വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, തലക്കോട്ടുകര, ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ 100 മീറ്രറിൽ മീറ്ര് റെക്കാഡോടെ ഒന്നാമതെത്തി കുറ്റിപ്പുറം എം ഇ എസ് കോളേജിലെ മുഹമ്മദ് മുനീർ മീറ്റിലെ വേഗമേറിയ താരമായി.

പെൺകുട്ടികളുടെ 100 മീറ്രറിൽ ഒന്നാമതെത്തി മാർ ബസേലിയോസ് കോളേജിലെ അപ്സര എസ്. വേഗറാണിയായി.
മീറ്റിലെ മികച്ച അത്‌ലറ്റ് (ആൺ) ആയി പാറ്റൂർ ശ്രീ ബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ വിജോ പി വർഗീസിനെയും അപ്സര എസിനെയും തിരഞ്ഞെടുത്തു.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപനചടങ്ങിൽ മേയർ കെ ശ്രീകുമാർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു,