delhi-election

ന്യൂഡൽഹി: തലസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് കമ്മീഷൻ നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച കെജ്‌രിവാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റുചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷൻ രംഗത്തെത്തിയത്. കെജ്‌രിവാൾ പങ്കുവെച്ച വീഡിയോ മതസൗഹാർദത്തെ തകർക്കുന്നതാണെന്നാണ് കമ്മീഷൻ പറയുന്നത്.

കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ ആണ് കെജ്‌രിവാൾ ട്വിറ്ററിൽ പങ്കുവച്ചത്. 'താ​ങ്ക​ൾ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന ഈ ​ജോ​ലി തു​ട​രൂ. ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ഫ​ലം അ​നു​ഭ​വി​ക്കൂ. എ​ല്ലാം ന​ന്നാ​യി വ​രും. ദൈ​വം എ​ന്നോ​ട് പ​റ​ഞ്ഞു'- കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. അതേസമയം നോട്ടീസിനോട് പ്രതികരിക്കാൻ ശനിയാഴ്ച അഞ്ചു മണിവരെ സമയം നൽകിയിട്ടുണ്ട്. അതിന് സാധിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.

70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നാളെയാണ് (8ന്) വോട്ടെടുപ്പ്. 11ന് വോട്ടെണ്ണും. ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തോടെ ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പുറത്തുവന്ന എല്ലാ സർവേകളും പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ, എൻ.ഡി.ടി.വി, എൻ.ബി.ടി, ടൈംസ് നൗ, എ.ബി.പി ചാനലുകളാണ് സർവേ നടത്തിയത്. ആം ആ്മി പാർട്ടിക്ക് 60 നു മുകളിൽ സീറ്റുകളാണ് ഭൂരിപക്ഷ സർവേകളും പ്രവചിക്കുന്നത്.