shane-nigam

തിരുവനന്തപുരം: ഷെയിൻ നിഗം നായകനായെത്തുന്ന ഉല്ലാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ. ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. തുടർന്ന് മോഹൻലാലിന് നന്ദിയർപ്പിച്ച് ഷെയിൻ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.

കൂടുതൽ പ്രതിഫലം വേണമെന്ന് ഷെയിൻ ആവശ്യപ്പെട്ടതോടെയാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് മുടങ്ങിയിരുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും തടസപ്പെട്ടു. തുടർന്ന് ഷെയിനിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കി. എന്നാൽ അമ്മയും മോഹൻലാലും ഇടപെട്ട് വിലക്ക് പിൻവലിപ്പിക്കുകയായിരുന്നു. തുർന്ന് കൊച്ചിയിലെ ശാസ്താ സ്റ്റുഡിയോയിൽ ഏഴുദിവസം കൊണ്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്.