air-india

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്ന് 324 ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പുറപ്പെട്ട വിമാനത്തിൽ 324 ഇന്ത്യൻ പൗരന്മാരെയും 7 മാലദ്വീപ് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

ശക്തമായ കാറ്റിൽ വിമാനത്തിന്റെ ജനൽപാളി തകരുകയും അടിയന്തരമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.