ഇലക്കറികളിൽ നമുക്ക് അത്രപരിചിതമല്ലാത്തതാണ് കടുക് ഇല.വിറ്റാമിൻ എ, സി, ഇ, ആന്റിഓക്സിഡന്റുകൾ, കരോട്ടിനോയ്ഡുകൾ, ഫ്ളേവനോയ്ഡുകൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, സെലിനിയം, മാംഗനീസ് എന്നിവയാണ് കടുകിലയിൽ ധാരാളമുള്ള ആരോഗ്യഘടകങ്ങൾ. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.
കടുക് ഇല അപകടകാരികളായ ഫ്രീറാഡിക്കലുകളെ തടയും. ശരീരത്തെ വിഷവിമുക്തമാക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള കടുക് ഇല ശ്വാസകോശം, സ്തനം, ഗർഭാശയം, മൂത്രനാളം പ്രോസ്റ്റേറ്റ് തുടങ്ങിയവയെ ബാധിക്കുന്ന അർബുദങ്ങൾക്കെതിരെ പൊരുതും. ഹൃദ്രോഗം പ്രതിരോധിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ അത്യുത്തമം. രോഗസാദ്ധ്യതകളില്ലാതാക്കുന്ന ഓമേഗ3 ഫാറ്റിആസിഡ്, വിറ്റാമിൻ കെ എന്നിവയാലും സമ്പുഷ്ടമാണിത്.
ദഹനം മെച്ചപ്പെടുത്തുന്ന നാരുകളുടെ കലവറ. കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. ധാരാളമുള്ള വിറ്റാമിൻ എ നേത്രാരോഗ്യം സംരക്ഷിക്കും. കലോറി വളരെക്കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കടുകിന്റെ പച്ചിലകൾ പതിവായി കഴിക്കുന്നത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, വിളർച്ച എന്നിവ തടയും. ആസ്ത്മ ശമിപ്പിക്കും.