train

കോഴിക്കോട്: ട്രെയിനിൽ വൻ കവർച്ച. ചെന്നെെ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എക്സ്‌പ്രസിലുമാണ് കവർച്ച നടന്നത്. രണ്ടു ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് കവർച്ചചെയ്യപ്പെട്ടത്. ഏറ്റവും വലിയ കവര്‍ച്ച സംഭവിച്ചത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ്.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. സംഭവത്തിൽ പൊന്നിമാരൻ കോഴിക്കോട് റെയിൽവേ സി.ഐക്ക് പരാതി നൽകി. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടന്നത്.